സ്വര്‍ണവില 1.50 ലക്ഷത്തിലേക്കോ?; ഇന്ന് വിലയില്‍ വര്‍ധനവ്

    ഇന്നലെ ആഗോളവിപണിയില്‍ സ്വര്‍ണവില ഇടിഞ്ഞത് ശുഭസസൂചനയാണെന്നും ഇനി വരും കാലങ്ങളിള്‍ സ്വര്‍ണവില കുത്തനെ കുറയുമെന്നുമാണ് പലരുടെയും പ്രതീക്ഷ. എന്നാല്‍ ഇപ്പോഴത്തെ വിലയിടിവ് കണ്ട് ആരും തെറ്റിദ്ധരിക്കേണ്ടതില്ല എന്നാണ് സ്വിസ് ബാങ്ക് പറയുന്നത്. ജനുവരി 29 നാണ് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡിലെത്തിയത്. ഔണ്‍സിന് 5,595 ഡോളര്‍. ഫെബ്രുവരി 28 ന് ഇറാന്‍-ഇസ്രയേല്‍ യുദ്ധം തുടങ്ങിയശേഷം വില 4,300നും 5,600 നും ഇടയില്‍ ഒതുങ്ങി. ഇനി സ്വര്‍ണവില എന്താകും എന്നത് തീരുമാനിക്കുന്നത് യുദ്ധം അവസാനിക്കുമോ, ഹോര്‍മൂസ് ഉപരോധ വിവരങ്ങളിലെ മാറ്റങ്ങള്‍ ഇവയൊക്കെയാണ്. എന്നാല്‍ പവന്‍ വില 1.50 ലക്ഷം ആകാന്‍ സാധ്യത കാണുന്നുണ്ടെന്ന് വിപണി വിദഗ്ധര്‍ പറയുന്നുണ്ട്.

     

    ഇന്നത്തെ സ്വര്‍ണവില

     

    കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,12,880 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 14,110 രൂപയും. കഴിഞ്ഞ ദിവസത്തെ വിലയുമായി തട്ടിച്ച് നോക്കുമ്പോള്‍ ഗ്രാമിന് 135 രൂപയും പവന് 1,080 രൂപയും കൂടിയിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന് പവന് 92,760 രൂപയും ഗ്രാമിന് 11,595 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിന് 110 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. അതുപോലെതന്നെ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 9,030 രൂപയും പവന് 72,240 രൂപയും 9 കാരറ്റിന് ഗ്രാമിന് 5,820 രൂപയും പവന് 46,560 രൂപയുമാണ് ഇന്നത്തെ വില.

    Leave a Reply

    Your email address will not be published. Required fields are marked *