സർഗാത്മക സമൂഹം സ്വസ്ഥ സാഹചര്യങ്ങളെ സൃഷ്ടിക്കുന്നു: എൻ. അജീഷ് കുമാർ

തരുവണ: കുട്ടികളിൽ വളർന്നുവരുന്ന സർഗാത്മകതയും കലാവൈഭവവും നല്ല സമൂഹത്തെ കെട്ടിപ്പടുക്കാൻ സഹായിക്കുമെന്നും സർഗാത്മക സമൂഹം സ്വസ്ഥമായ സാഹചര്യങ്ങളെയാണ് സൃഷ്ടിക്കുന്നതെന്നും വെള്ളമുണ്ട സർക്കിൾ ഇൻസ്‌പെക്ടർ എൻ. അജീഷ് കുമാർ പ്രസ്താവിച്ചു. തരുവണ വി കെയർ അൽബിർ ഇസ്ലാമിക് പ്രീ സ്കൂളിൽ സംഘടിപ്പിച്ച ‘കലാരവം ആർട്ട് വേവ് കിഡ്സ് ഫെസ്റ്റ് 26’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ചെയർമാൻ കെ.സി. അലി ഹാജി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വി കേർ അൽബിർ കോ-ഓർഡിനേറ്റർ മുഹമ്മദ് റഹ്മാനി സ്വാഗതവും നന്ദിയും പറഞ്ഞു. എം.കെ. ഇബ്രാഹിം മൗലവി, ഗ്രാമപഞ്ചായത്ത് മെമ്പർ നാസർ സാവാൻ, റാഷിദ് നാദാപുരം, മായൻ മുഹമ്മദ്, മജീദ് ഹാജി മണ്ടൻകണ്ടി, സി. മമ്മു ഹാജി, കെ.കെ. ഇബ്രാഹിം, മോയി കട്ടയാട്, അബ്ദുള്ള ചാലിയാടൻ, എ.കെ. നാസർ, മോയി ദാരിമി, നിയാസ് റഹ്‌മാനി, നിയാസ് മാസ്റ്റർ, ഹാരിസ് എം.കെ, ഉമർ ഫൈസി നന്തോത്, സലാം വാഫി, ശഫീഖ് റഹ്‌മാനി, ഉനൈസലി വാഫി, അലി അക്ബർ, മുഹമ്മദ്‌‌ എം.കെ, മുഹമ്മദലി യു, റജിനാസ് തരുവണ എന്നിവർ സംസാരിച്ചു.

 

ഷറഫുന്നിസ പുളിഞ്ഞാൽ, ബുഷ്‌റ വഫിയ, ത്വാഹിറ മഹ്ദിയ, അഫീദ തരുവണ, ആസിമ ആറുവാൾ, മുഹ്സിന സകിയ, തസ്‌നി, റുമൈസ, ജംഷീന, ത്വാഹിറ, ഹസീന, അർഷിദ, സൽ‍മ, അർഷിദ തരുവണ, ഷെഹീറ, ജൗഹറ നാദാപുരം, സമറുന്നിസ അഞ്ചുകുന്ന്, ആബിദ മഹ്ദിയ എന്നിവർ വിദ്യാർത്ഥികളുടെ പരിപാടികൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *