പലസ്തീൻ ഐക്യദാർഡ്യ സദസ് നടത്തി

മാനന്തവാടി: അഖിലേന്ത്യാ സമാധാന ഐക്യദാർഡ്യ സമിതി വയനാട് ജില്ലാക്കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ മാനന്തവാടി ബ്ലോക്ക് ടൈസം ഹാളിൽ വെച്ച് പാലസ്തീൻ ഐക്യദാർഢ്യ സദസ് നടത്തി. യുദ്ധത്തിൽ അൽ അഹിലി ആശുപത്രിയിൽ അഭയം തേടിയവരടക്കം ആയിരക്കണക്കിന് പേരുടെ ജീവനപകരിച്ച ഈ യുദ്ധം സാമ്രാജ്യത്വ ഭികരതയുടെ സൃഷ്ടിയാണെന്ന് സദസ് ആരോപിച്ചു. ഇസ്രായേൽ-ഹാമാസ് യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നും ലോകസമാധാനം പുന:സ്ഥാപിക്കണമെന്നും സദസ് ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് എസ്.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പി.വി.സഹദേവൻ, ഡോ.അമ്പി ചിറയിൽ, കെ.എം.ബാബു.ഡോ.അനിൽ മേച്ചേരി വി.വി.ആൻ്റണി ,പി. സൂപ്പി, പി.സുരേഷ് ബാബുഎന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം.എഫ്ഫ്രാൻസിസ് സ്വാഗതവും സി.ജി.രാധാകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.
പരിപാടിയോടനുബന്ധിച്ച് മാനന്തവാടി ടൗണിൽ പലസ്തീൻ ഐക്യദാർഢ്യ റാലി നടത്തി. എ ബാലചന്ദ്രൻ ,കൃഷ്ണകുമാർ അമ്മാത്ത് വളപ്പിൽ, കെ.സി.നാരായണൻ, കെ. സൈനബ ,കെ.ഹരിദാസ്എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *