കഞ്ചാവുമായി യുവാക്കൾ പിടിയിൽ

പുൽപള്ളി : 236 ഗ്രാം കഞ്ചാവുമായി മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന മേപ്പാടി സ്വദേശികളായ പൂത്തക്കൊല്ലി പാടിയിലെ ശിവപ്രസാദ് (22) മുക്കിൽ പീടിക കാലടിയിൽ വീട്ടിൽ മുഹമ്മദ്‌ അസ്‌ലം (20) എന്നിവരെയാണ് പെരിക്കല്ലൂർക്കടവ് മരക്കടവ് റോഡിൽ വച്ച് പുൽപള്ളി പോലീസ് പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന KL57 H 3979 നമ്പർ മോട്ടോർ സൈക്കിളും ബന്തവസ്സിലെടുത്തു. ഇരുവർക്കെതിരെയും എൻ ഡി പി എസ് ആക്ട് പ്രകാരം കേസെടുത്തു. പുൽപള്ളി പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ പി ജി സാജൻ, എ എസ് ഐ ഫിലിപ്പ്, സിവിൽ പോലീസ് ഓഫീസർമാരായ അസീസ്, അയ്യപ്പൻ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *