ബത്തേരി : ഭാര്യയേയും മകനെയും വെട്ടി കൊലപ്പെടുത്തിയ പിതാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ചെതലയം പുത്തന്‍പുരയ്ക്കല്‍ ബിന്ദു (48), മകന്‍ ബേസില്‍ (26) എന്നിവരാണ് മരിച്ചത്. പിതാവ് ഷാജു (54)വിനെ വീടിനുള്ളിൽ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലും കണ്ടെത്തി.
ഷാജുവിന്റെ അമിതമായ മദ്യപാനത്തെ ചൊല്ലി ഏറെ നാളായി കുടുംബത്തിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നു.ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് സൂചന.
ഭാര്യയേയും മകനെയും വെട്ടിക്കൊന്നു; ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു.
