പറളിക്കുന്ന് ഇടവകയില്‍ എല്ലാവര്‍ക്കും പെൻഷൻ, ഇൻഷ്വറൻസ്.

കല്‍പ്പറ്റ: പറളിക്കുന്ന് സെന്‍റ് സെബാസ്റ്റ്യൻസ് ഇടവക മാനന്തവാടി രൂപതയില്‍ എല്ലാവര്‍ക്കും പെൻഷൻ, എല്ലാവര്‍ക്കും ഇൻഷ്വറൻസ് എന്ന ലക്ഷ്യം കൈവരിക്കുന്ന ആദ്യ ഇടവകയായി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പെൻഷൻ പദ്ധതികളിലും ഇന്ത്യൻ പോസ്റ്റല്‍ വകുപ്പിന്‍റെ ആക്സിഡന്‍റല്‍ കെയര്‍, പ്രധാൻമന്ത്രി ബീമായോജന, പ്രധാൻമന്ത്രി സുരക്ഷാ ബീമായോജന എന്നിവയിലും ആളുകളെ അംഗങ്ങളാക്കിയാണ് സുരക്ഷിത കുടുംബം എന്ന ലക്ഷ്യം ഇടവക കൈവരിച്ചത്.

ഇതിനായി കേരള ലേബര്‍ മൂവ്മെന്‍റ് മാനന്തവാടി രൂപത ഘടകം, പോസ്റ്റല്‍ വകുപ്പ്, ബാങ്കിംഗ് ഫിനാൻഷ്യല്‍ ലിറ്ററസി വിഭാഗം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സുരക്ഷാ കാന്പയിൻ ഇടവക വികാരി റവ.ഡോ.തോമസ് ജോസഫ് തേരകം ഉദ്ഘാടനം ചെയ്തു.

കെഎല്‍എം രൂപത ഡയറക്ടര്‍ സെബാസ്റ്റ്യൻ പാലംപറന്പില്‍, പോസ്റ്റ് പേമെന്‍റ് ബാങ്ക് ജില്ലാ സീനിയര്‍ മാനേജര്‍ നിയ ലിസ് ജോസ്, കെഎല്‍എം രൂപത പ്രസിഡന്‍റ് ബിജു പോള്‍, കോ ഓര്‍ഡിനേറ്റര്‍ മിനി ഉണ്ണികൃഷ്ണൻ, സോണി മംഗലത്ത്, മനോജ് നെല്ലിയാനിയില്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *