മലബാർ ഡയറി ഫാർമേഴ്സ് അസോസിയേഷൻ മാർച്ചും ധർണയും നടത്തി

കൽപ്പറ്റ : കാലിതീറ്റ, സൈലേജ്, ചോളം, പുല്ല് എന്നിവയ്ക്ക് മിൽമ നൽകി വന്നിരുന്ന സബ്സിഡി നിർത്തലാക്കിയത് പുന:സ്ഥാപിക്കണമെന്ന് ആവശ്യപെട്ടു കൊണ്ട് മലബാർ ഡയറി ഫാർമേഴ്സ് അസോസിയേഷൻ വയനാട് ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മിൽമ ഓഫീസിലേയ്ക്ക് മാർച്ചും ധർണയും നടത്തി. സബ്‌സിഡി നിർത്തലാക്കിയതോടെ ക്ഷീരകർഷകർ വലിയ ദുരിതത്തിലാണ്. പലരും കന്നുകാലി വളർത്തൽ ഉപേക്ഷിക്കാൻ നിർബദ്ധിതരായിരിക്കുകയാണ്. സബ്സിഡി പുന:സ്ഥാപിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകും.
മാർച്ച് സംസ്ഥാന സെക്രട്ടറി താജ്മൺസൂർ ഉദ്ഘാടനം ചെയ്തു. മിൽമ ഓഫീസിന് മുന്നിൽ നടത്തിയ ധർണ അസോസിയേഷൻ സംസ്ഥാന രക്ഷാധികാരി വേണു ചെറിയത്ത് ഉത്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എം.ആർ. ജനകൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ലില്ലി മാത്യു, ഇസ്മായിൽ മലപുറം, പി എസ് അഭിലാഷ് പി.എൻ രാജൻ, മത്തായി പുള്ളോർ കുടി എന്നിവർ ഒപ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *