പെരിക്കല്ലൂര്‍ : കേരള എക്സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ വയനാട് യൂണിറ്റും, എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് & ആന്റി നാര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹരിനന്ദനും സംഘവും പെരിക്കല്ലൂര്‍ കടവ് ഭാഗത്ത് വെച്ച് നടത്തിയ പരിശോധനയില്‍ തോണിയില്‍ കടത്തി കൊണ്ട് വന്ന 10 കിലോ ഹാന്‍സ് (375 പാക്കറ്റ് ) പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പുല്‍പ്പള്ളി കൂനാനിക്കല്‍ വീട്ടില്‍ കെ.ഡി ബിനുവിനെ അറസ്റ്റ് ചെയ്ത് കേസ് എടുത്തു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കെ.ജെ, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഷിന്റോ സബാസ്റ്റ്യന്‍, ആനന്ദ് കെ.സി ഡ്രൈവര്‍ അന്‍വര്‍ സാദത്ത് എന്‍.എം തുടങ്ങിയവരും റെയിഡില്‍ പങ്കെടുത്തു.
തോണിയില്‍ കടത്തി കൊണ്ട് വന്ന ഹാന്‍സ് പിടികൂടി
