കേരളോത്സവം സമാപിച്ചു

മാനന്തവാടി: എടവക ഗ്രാമ പഞ്ചായത്ത് യുവജനക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച കേരളോത്സവം 2023 സമാപിച്ചു. പഞ്ചായത്ത് സ്വരാജ് ഹാളില്‍ നടന്ന സമാപന സമ്മേളനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി.പ്രദീപ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ കലാ കായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള ട്രോഫികളും ബ്ലോക്ക് കേരളോത്സവത്തില്‍ പങ്കെടുക്കേണ്ട ടീം അംഗങ്ങള്‍ക്കുമുള്ള ജേഴ്സികളും ബ്ലോക്ക് പ്രസിഡണ്ട് വിതരണം ചെയ്തു. വൈസ് പ്രസിഡണ്ട് ജംസീറ ഷിഹാബ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഷിഹാബ് അയാത്ത്, ജോര്‍ജ് പടകൂട്ടില്‍, മെമ്പര്‍ സി.എം. സന്തോഷ്, ഹെഡ് ക്ലാര്‍ക്ക് ബൈജു ബാബു, പി.സി. ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *