സി.പി.ഐ(എം.എല്‍)റെഡ്സ്റ്റാര്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യം നടത്തി

കല്‍പ്പറ്റ : സിപിഐ(എംഎല്‍) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടനവും യോഗവും നടത്തി. ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് ഉദ്ഘാടനം ചെയ്തു. ഇസ്രയേല്‍-പലസ്തീന്‍ പ്രശ്‌നത്തിനു രാഷ്ടീയ പരിഹാരമാണ് ഉണ്ടാകേണ്ടതെന്നു അദ്ദേഹം പറഞ്ഞു. ജില്ലാ എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം കെ.ജി. മനോഹരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം എ.എം.അഖില്‍ കുമാര്‍, എം.കെ. ഷിബു, കെ.ആര്‍. അശോകന്‍, ബിജി ലാലിച്ചന്‍, പി.ടി. പ്രേമാനന്ദ് എന്നിവര്‍ പ്രസംഗിച്ചു.
ബിജു പുല്‍പ്പള്ളി, എന്‍.കെ. യൂസഫ്, അസീസ് വള്ളിക്കാടന്‍, കെ. അജിത തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *