ഷീ ഹെൽത്ത് ക്യാംപെയ്ൻ സംഘടിപ്പിച്ചു

എടവക: സംസ്ഥാന ആയുഷ് ഹോമിയൊ വകുപ്പിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എടവക ഗ്രാമ പഞ്ചായത്ത് വാളേരി മാതൃകാ ഹോമിയൊ ഡിസ്പെൻസറി മാനന്തവാടി ഗവ.കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെയും വനിത സെല്ലിന്റേയും സഹകരണത്തോടെ സംഘടിപ്പിച്ച ഷീ ഹെൽത്ത് ക്യാംപെയ്ൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി.പ്രദീപ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിഹാബ് അയാത്ത് അദ്ധ്യക്ഷത വഹിച്ചു. സീനിയർ മെഡിക്കൽ ഓഫീസർ ബീന ജോസ് പദ്ധതി വിശദീകരണം നടത്തി. ക്ഷേമകാര്യ ചെയർ പേഴ്സൺ ജെൻസി ബിനോയി, പഞ്ചായത്ത് അംഗങ്ങളായ ലിസി ജോൺ, വിനോദ് തോട്ടത്തിൽ, ഷിൽസൺ കോക്കണ്ടത്തിൽ, കോളേജ് വൈസ് പ്രിൻസിപ്പൽ മനോജ് .കെ, എൻ.എസ്.എസ്. പ്രോഗ്രാം മാനേജർ രതീഷ് കെ. നായർ, വാളേരി ഹോമിയൊ മെഡിക്കൽ ഓഫീസർ റിഷ്യ വി പ്രസംഗിച്ചു. ഡോ. സ്മിത കെ ബോധവൽക്കരണ ക്ലാസ് നടത്തി. തുടർന്ന് മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *