പുഞ്ചിരി ക്യാംപ് നടത്തി

മാനന്തവാടി : വയനാടിനെ മുഖവൈകല്യ ജില്ലയായി മാറ്റാനുള്ള പുഞ്ചിരി പദ്ധതിയുടെ ഭാഗമായി മുഖവൈ കല്യ നിവാരണ ക്യാംപ് നടത്തി. ജ്യോതിർഗമയ, പോച്ചപ്പൻ ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തിലാണ് മംഗലാപുരം ജസ്റ്റിസ് കെ.എസ്. ഹെഗ്ഡെ ആശുപത്രിയുടെ സഹകരണത്തോടെയാണ് പുഞ്ചിരി പദ്ധതി നടപ്പിലാക്കുന്നത്. മാനന്തവാടിയിൽ നടന്ന ക്യാംപ് ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം. ഷിനോജ് ഉദ്ഘാടനം ചെയ്തു. ബെസി പാറക്കൽ അധ്യക്ഷത വഹിച്ചു. എബിൻ പി. ഏലിയാസ്, അമൃതേഷ് ഉമേഷ് എന്നിവർ പ്രസംഗിച്ചു. ക്യാപിന് ഡോ. റിയ ഷാഹ് , ഡോ. അൻജലിൻ നിവേദ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *