ഹൃദയപൂർവം ‘കേളി’ പദ്ധതി ഉദ്ഘാടനം ചെയ്തു

മാനന്തവാടി : ഹൃദയപൂർവം ‘കേളി’ പദ്ധതി ഉദ്ഘാടനം തൃശിലേരി ബഡ്സ് പാരഡൈസ് സ്പെഷ്യൽ സ്ക്കൂളിൽ നടന്നു. സൗദി അറേബ്യയിലെ റിയാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന കേളി കലാ സാംസ്കാരിക വേദിയുടെ പതിനൊന്നാം കേന്ദ്ര സമ്മേളന തീരുമാനമായ ഒരു ലക്ഷം പൊതിച്ചോർ വിതരണ പരിപാടിയുടെ ഉദ്ഘാടനം തിരുനെല്ലി ഗ്രാമപഞ്ചായത്ത് ബഡ്സ് സ്പെഷ്യൽ സ്ക്കൂളിൽ വെച്ച് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി നിർവഹിച്ചു. ‘മനസ്സുരുകുന്നവരുടെ വയറെരിയാതിരിക്കാൻ’ എന്ന പേരിൽ തുടക്കം കുറിച്ച പദ്ധതി സമൂഹത്തിലെ അഗഥി അനാഥ മന്ദിരങ്ങളിലും മാനസീക ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ പഠിക്കുന്ന സ്ഥാപനങ്ങളിലും നടപ്പിലാക്കുകയാണ് കേളി. പരിപാടിയിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബി എം വിമല,തിരുനെല്ലി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ വസന്തകുമാരി,പൊതുപ്രവർത്തകരായ ബിജു കുഞ്ഞുമോൻ,സക്കീർ,കേളി കലാ സാസ്കാരിക വേദി ഏരിയ കമ്മിറ്റി അംഗം നൗഷാദ് എന്നിവർ സംസാരിച്ചു.
കേളി മുൻ പ്രവർത്തകൻ പൗലോസ് സ്വാഗതവും ബഡ്സ് സ്കൂൾ അദ്ധ്യാപകൻ ആഷിഖ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *