ഉപജില്ലാ സ്‌കൂള്‍ കലോത്സവം; ലോഗോ പ്രകാശനം

കല്‍പ്പറ്റ: വൈത്തിരി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ കല്‍പ്പറ്റ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി കെ ശിവരാമന്‍ പ്രകാശനം ചെയ്തു. ചടങ്ങില്‍നഗരസഭാ കൗണ്‍സിലര്‍ പി.വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. ചീരാല്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ലാബ് അസിസ്റ്റന്റായ കൃഷ്ണന്‍ കുമ്പളേരിയാണ് ലോഗോ ഡിസൈന്‍ ചെയ്തത്. കൗണ്‍സിലര്‍ എം കെ ഷിബു, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജീറ്റോ ലൂയിസ്,എന്‍എസ്എസ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എ.കെ ബാബു പ്രസന്നകുമാര്‍, സ്‌കൂള്‍ പി ടിഎ പ്രസിഡന്റ് ഷാജി തദ്ദേവൂസ്, മദര്‍ പിടിഎ പ്രസിഡന്റ് മിനി, എന്‍.എസ് എസ് വൈത്തിരി താലൂക്ക് യൂണിയന്‍ അംഗം പി.സി നാരായണന്‍ നമ്പ്യാര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *