അതിഥി തൊഴിലാളികൾക്കായി HIV and AIDS (Prevention & Control) Act 2017 നെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സും ദീപാവലി ആഘോഷവും നടത്തി

ബത്തേരി : കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ FLAME മൈഗ്രൻ്റ് സുരക്ഷയുടെ നേതൃത്വത്തിൽ അതിഥി തൊഴിലാളികളുമായി ദീപാവലി ആഘോഷം നടത്തുകയും, HIV and AIDS (Prevention & Control) Act 2017 നെ കുറിച്ച് സുരക്ഷ മാനേജർ സിബിൻ ബോധവൽക്കരണ ക്ലാസ്സും നൽകി. ഈ ദിനാഘോഷത്തിൽ മാനേജർ സിബിൻ ദീപം തെളിയിച്ച് എല്ലാ അതിഥി തൊഴിലാളികൾക്കും ആശംസകൾ അറിയിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു.സുരക്ഷയുടെ ഓഫീസ് സ്റ്റാഫ് അംഗങ്ങളായ എൽദോ, ദിവ്യ,രജനി, നീതു, സുജില എന്നിവർ ആശംസകൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *