മാനന്തവാടി: ഗവണ്മെന്റ് എൻജിനീയറിങ് കോളേജ് വയനാടിന്റെ രജതജൂബിലി യുടെ ലോഗോ പ്രകാശനവും NBA അംഗീകാരം ലഭിച്ച വിവിധ വിജ്ഞാനവിഭാഗങ്ങൾക്കുള്ള അനുമോദനവും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ജസ്റ്റിൻ ബേബി നിർവ്വഹിച്ചു.
ഷബീർ കെ പി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. ഇ എ ജാസ്മിൻ അധ്യക്ഷത വഹിച്ചു.
ആശംസകൾ ആർപ്പിച്ചുകൊണ്ടു
അബ്ദുറഹ്മാൻ, ടി കെ ഹാരിസ്, വിനോദ്,
ജിതേഷ്, രവീന്ദ്രൻ സി എ, മാത്യൂ മേച്ചേരിൽ,
ജ്യോതി ടി എന്നിവർ സംസാരിച്ചു. കോളേജ് യൂണിയൻ ചെയർമാൻ ഫർഷാൻ യൂസഫ് നന്ദിയും പറഞ്ഞു.
സ്ഥാപിതമായി 25 വർഷം പൂർത്തിയാക്കുന്ന കോളേജ് രജത ജൂബിലിയുടെ ഭാഗമായി ഒരു വർഷത്തെ വിവിധതരത്തിലുള്ള പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
വയനാടിന്റെ മാനവ വിഭവ ശേഷിയെ കൃത്യമായ രീതിയിൽ ഭാവിയിൽ ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടുകൂടി കോളേജ്, ജില്ലയിലെ 200 ഓളം ഹൈസ്കൂൾ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് അവരുടെ തൊഴിൽ മേഖലയിലേക്കുള്ള അഭിരുചി ഏതെന്ന് തിരിച്ചറിയാൻ ഉതകുന്ന “അഭിരുചി ബോധവൽക്കരണ ശില്പശാല ” ഡിസംബർ 3 ഞായറാഴ്ച നടത്തുന്നു.
കൂടാതെ വീട്ടമ്മമാർക്കുള്ള…. വർക്ഷോപ്, ആദിവാസി വിഭാഗങ്ങൾക്ക് കമ്പ്യൂട്ടർ സാക്ഷരത, ടെക്നിക്കൽ ഫെസ്റ്റ്, വിദ്യാഭ്യാസ പ്രദർശനം, രക്തദാനക്യാംപ് എന്നിങ്ങനെ വിവിധ പരിപാടികൾ അടുത്ത ഒരു വർഷത്തിൽ നടക്കും
