മാനന്തവാടി: തൃക്കരിപ്പൂർ പഞ്ചായത്ത് ബോർഡ് പ്രസിഡണ്ടും മലയാള മനോരമ ലേഖകനുമായിരുന്ന ടി.വി ചമണിയന്റെ സ്മരണയ്ക്കായുള്ള മികച്ച പത്രപ്രവർത്തകനുള്ള ഈ വർഷത്തെ സംസ്ഥാന തല അവാർഡിന് മാധ്യമം വയനാട് ലേഖകൻ എസ്.മൊയ്തു അർഹനായി. മികച്ച പരിസ്ഥിതി റിപ്പോർട്ടിനാണ് അവാർഡ്. ജൂൺ 18ന് വാരാദ്യമാധ്യമം പ്രസിദ്ധീകരിച്ച വള്ളിക്കുടിലിലെ സ്വർഗം എന്ന ഫീച്ചറിനാണ് അവാർഡ്. മാനന്തവാടി അഞ്ചാംപീടിക സ്വദേശിയാണ്.
പ്രസ് ഫോറം അവാർഡ് എസ്. മൊയ്തുവിന്
