മാനന്തവാടി : മാനന്തവാടി നഗരസഭയുടെ പഴശ്ശി അനുസ്മരണ പരിപാടിക്ക് തുടക്കമായി. വിവിധ പരിപാടികളോടെനവംബർ 30ന്പഴശ്ശി അനുസ്മരണ പരിപാടികൾക്ക് സമാപനം കുറിക്കും. തലയ്ക്കൽ ചന്തു കുടീരത്തിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വക്കേറ്റ് സിന്ധു സെബാസ്റ്റ്യൻ, മുൻ കൗൺസിലർ സ്റ്റെർവിൻ സ്റ്റാനി , ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ ഷാജൻ ജോസ് എന്നിവരുടെ നേതൃത്വത്തിൽ പുഷന നടത്തി.
മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ തലയ്ക്കൽ ചന്തു കുടീരത്തിൽ പുഷ്പാർച്ചന നടത്തി.
