വിജയോത്സവം,ഇംഗ്ലീഷ് ഫെസ്റ്റ്, പ്രീ പ്രൈമറി കലാൽസവം സംഘടിപ്പിച്ചു.

മക്കിയാട് ഗവ:എൽ.പി.സ്കൂൾ, ശിശുദിനത്തോടനുബന്ധിച്ച് വിജയോത്സവം,ഇംഗ്ലീഷ് ഫെസ്റ്റ്, പ്രീ പ്രൈമറി കലാൽസവം എന്നിവ സംഘടിപ്പിച്ചു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡൻ്റ് ഹസീന മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി ചന്ദ്രൻ എൽ എസ് എസ് വിജയികൾക്ക് സമ്മാനദാനം നടത്തി. ചടങ്ങിൽ ഫ്ലവേഴ്സ് കോമഡി ഉൽസവം ഫെയിം ബാബു പെരിഞ്ചേരിമലയെ ആദരിച്ചു.
എസ് എം സി ചെയർമാൻ കെ കെ ഇസ്മായിൽ,
വിജയ ബാങ്ക് മക്കിയാട് ബ്രാഞ്ച് മാനേജർ സിരിഷ,സ്കൂൾ ലീഡർ മുഹമ്മദ് ആദിൽ,എൽ എസ് എസ് വിജയി നിഹാല എന്നിവർ സംസാരിച്ചു.
ഹെഡ് മാസ്റ്റർ മുരളീധരൻ സ്വാഗതവും സീനിയർ അസിസ്റ്റൻറ് റഫീഖ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *