കരായ അഫ്‌സല്‍ തെരുവത്ത്, ആര്‍. രമേശ് റാട്ടക്കൊല്ലി, പി.കെ. കിരണ്‍കുമാര്‍, ഷൗക്കത്ത് പഞ്ചളി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അര ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് പുഷ്‌പോത്സവ നഗരി സജ്ജമാക്കുന്നത്. വിദേശത്തുനിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും കൊണ്ടുവന്ന അപൂര്‍വ ഇനങ്ങളില്‍പ്പെട്ടതടക്കം പൂച്ചെടികള്‍ പ്രദര്‍ശിപ്പിക്കും. സന്ദര്‍ശകര്‍ക്ക് വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിനു ഹൈടെക് അമ്യൂസ്‌മെന്റ് പാര്‍ക്ക് ഉള്‍പ്പെടെ സംവിധാനങ്ങള്‍ ഉണ്ടാകും. ദിവസവും രാവിലെ 11 മുതല്‍ രാത്രി 10 വരെ പ്രവേശനം അനുവദിക്കും. 50 രൂപയാണ് പ്രവേശന ഫീസ്. വിദ്യാലയ അധികൃതരുടെ രേഖാമൂലമുള്ള അനുമതിയോടെ എത്തുന്ന 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും.
