പൊഴുതനയിൽ 11 കിലോ കഞ്ചാവ് പിടികൂടി

പൊഴുതന: കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി ഷറഫുദ്ദീനും സംഘവും പൊഴുതന ടൗണിന് സമീപം നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ നടത്തിയ പരിശോധനയില്‍ അടുക്കള ഭാഗത്ത് കുഴിച്ചിട്ട നിലയില്‍ 11.300 കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവ് സൂക്ഷിച്ചുവച്ച  പൊഴുതന സ്വദേശി  കാരാട്ട് വീട്ടില്‍ ജംഷീര്‍ അലി (35 ), ആലപ്പുഴ സ്വദേശി സൗമ്യഭവനം വീട്ടില്‍  ടി.എസ് സുരേഷ്  (27) എന്നിവരെഅറസ്റ്റ് ചെയ്തു. വയനാട് ജില്ലയിലെ പ്രധാന മയക്കുമരുന്ന് വില്‍പ്പനക്കാരാണ് പിടികൂടിയ ജംഷീര്‍ അലിയും സുരേഷും.

നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ ജംഷീര്‍ അലിയെ കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. പരിശോധനയില്‍ പ്രിവന്റി വ് ഓഫീസര്‍മാരായ കെ അസീസ്, പി കൃഷ്ണന്‍കുട്ടി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി കെ വൈശാഖ്, ഇ ബി അനീഷ്, കെ അജയ് എന്നിവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *