ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തി

കല്‍പ്പറ്റ: കല്‍പ്പറ്റ മുസ്്‌ലിം കോ ഓഡിനേഷന്റെ ആഭിമുഖ്യത്തില്‍ ഇസ്രായേല്‍ ഭീകരതക്കും കൂട്ടക്കൊലക്കുമെതിരെയും ഫലസ്തീനിലെ കൊലചെയ്യപ്പെടുന്ന കുട്ടികളടക്കമുള്ള നിസഹായര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും കല്‍പ്പറ്റ നഗരത്തില്‍ റാലി സംഘടിപ്പിച്ചു. വിവിധ മുസ്്‌ലിം സംഘടനകളുടെയും കൂട്ടായ്മകളുടെയും ആഭിമുഖ്യത്തില്‍ നടത്തിയ റാലിക്ക് വലിയ പള്ളി ഇമാം ഹാഫിള് സ്വാലിഹ് ഹുദവി, ചെറിയ പള്ളി ഖതീബ് സയ്യിദ് മുഹമ്മദ് ഫള്‌ല് ജിഫ്രി, കെ.എന്‍.എം ജംഇയ്യത്തുല്‍ ഉലമാ ജില്ലാ സെക്രട്ടറി സി. സൈതലവി സ്വലാഹി, ജമാഅത്തേ ഇസ്്‌ലാമി ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ്, പി.കെ അബൂബക്കര്‍, കോ ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പയന്തോത്ത് മൂസ ഹാജി, കണ്‍വീനര്‍ കെ.എംതൊടി മുജീബ്, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് മുഹമ്മദലി ഫൈസി, ജാഫര്‍ ഹൈത്തമി, സലിം ഫാറൂഖ്, സിദ്ദീഖ്, എം.സി ഹുസൈന്‍, അറക്ക സൂപ്പി, വട്ടക്കാരി ഹംസ, നീലിക്കണ്ടി റിയാസ്, സി. മൊയ്തീന്‍കുട്ടി, എ.പി ഹമീദ്, പി.പി ഷൈജല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *