മാനന്തവാടി ഉപജില്ല കലോത്സവം നിതാന്ത ജാഗ്രതയിൽ പ്രോഗ്രം കമ്മിറ്റി

കല്ലോടി: മാനന്തവാടി ഉപജില്ല കലോത്സവം കണ്ണിലെണ്ണ ഒഴിച്ചുള്ള പ്രവർത്തനമാണ് പ്രോഗ്രം കമ്മിറ്റി നടത്തിയത്. ആറായിരത്തിലധികം മത്സരാർത്ഥികളുടെ എൻട്രി മുതൽ 20 വേദികണ്ടെത്തൽ ജില്ലക്ക് പുറത്ത് നിന്ന് നൂറ് കണക്കിന് വിധികർത്താക്കളെ എത്തിക്കുക, സമയബന്ധിതമായി മത്സരം പൂർത്തിയാക്കി വിജയികളെ കണ്ടെത്തുക തുടങ്ങിയ ശ്രമകരമായ പ്രവർത്തനങ്ങളാണ് പ്രോഗ്രാം കമ്മിറ്റി പൂർത്തിയാക്കിയത്. മാനന്തവാടി ഉപജില്ല കെ.പി.എസ്.ടി.എ യുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് രൂപം നല്കിയത്.കൺവീനറായി പ്രദീപ് കുമാർ.എം റോബി.ടി.ജെ, മുരളീദാസ്.പി, ബിജു .കെ.ജി, വിൽസൻ.ടി.എം, പ്രേംദാസ്, രമോശൻ ഏഴോക്കാരൻ, അശോകൻ.എം, അക്ബറലി എന്നിവരാണ് നേതൃത്വം നല്കിയത്.

Leave a Reply

Your email address will not be published. Required fields are marked *