വെള്ളമുണ്ട: വെള്ളമുണ്ട ഡിവിഷൻ പരിധിയിലെ വിരമിച്ചവരും അല്ലാത്തവരുമായ
മുഴുവൻ പട്ടാളക്കാരെയും സ്നേഹോപഹാരവും ഗ്രാമാദരവും നൽകി അനുമോദിച്ചു.
പട്ടാള മേള എന്ന പേരിൽ
വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിലാണ് പരിപാടി
സംഘടിപ്പിച്ചത്.
വിജ്ഞാൻ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങ്
മുൻ കേന്ദ്ര മന്ത്രി സി.എം ഇബ്രാഹിം ഓൺലൈനായി ഉദ്ഘടനം ചെയ്തു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു.
വിജ്ഞാൻ ലൈബ്രറി പ്രസിഡന്റ് കെ. കെ ചന്ദ്രശേഖരൻ,എസ്.ഐ സാദിർ തലപ്പുഴ, അഡ്വ.പി. ജെ ജോർജ്, ഉസ്മാൻ നുച്ചിയൻ,എം ശശി മാസ്റ്റർ, വിജിത്ത് വെള്ളമുണ്ട, പി. ജെ ആന്റണി, കെ.കുഞ്ഞബ്ദുള്ള മാസ്റ്റർ, സാബു പി ആന്റണി, സി. വി മജീദ്, എം അബ്ദുൽ അസീസ് മാസ്റ്റർ, എം. സഹദേവൻ തുടങ്ങിയവർ സംസാരിച്ചു.
സൈന്യത്തിന്റെ സംരക്ഷണത്തിലും കരുത്തിലുമാണ് നാം ഇന്ത്യക്കാർ സുഖമായി കഴിയുന്നതെന്ന് പറഞ്ഞാൽ അത് പൂർണ്ണമായും സത്യമാണ്.
രാജ്യത്തിന് ഇരുവശവും ശത്രുക്കൾ തർക്കം പാർത്തിരിക്കുന്ന അവസ്ഥയിൽ സൈന്യം ചെയ്യുന്ന പ്രവർത്തികൾ മഹത്തരമാണ്. രാജ്യ സുരക്ഷയ്‌ക്കൊപ്പം പ്രകൃതി ദുരന്തമുണ്ടാകുമ്പോഴും സൈന്യമാണ് രക്ഷയ്‌ക്കെത്തുക.
സൈന്യത്തെ ആദരിക്കുകയും പരിഗണിക്കുകയും ചെയ്യുവാൻ പട്ടാള മേള എന്ന പരിപാടി ജില്ലാ ഡിവിഷന്റെ ആഭിമുഖ്യത്തിൽ ജുനൈദ് കൈപ്പാണി സംഘടിപ്പിച്ചത് പ്രശംസനീയമാണെന്ന് മുൻ കേന്ദ്ര വ്യോമയന മന്ത്രി സി. എം ഇബ്രാഹിം ഉദ്ഘാടനം പ്രസംഗത്തിൽ പറഞ്ഞു.
ചടങ്ങിന് ശേഷം പരിപാടിയിൽ പങ്കെടുത്തവർ എല്ലാം ചേർന്ന് അന്തരിച്ച വെള്ളമുണ്ടയിലെ വിമുക്ത ഭടൻ ടി.യു ഐപ്പിന്റെ വീട്ടിൽ സന്ദർശനം നടത്തി അനുശോചനവും മരണാനന്തര ബഹുമതിയും കുടുംബാംഗങ്ങൾക്ക് കൈമാറി.
