ഐക്യജനാധിപത്യ മുന്നണിയുടെ നെടുംതൂണാണ് മുസ്്ലിം ലീഗ്. നാല് പതിറ്റാണ്ടിന്റെ പാരമ്പര്യമുണ്ടതിന്. ജനദ്രോഹസര്‍ക്കാരിനെതിരെ ഐക്യജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ ജനകീയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബത്തേരിയില്‍ നടന്ന വയനാട് ജില്ലാ മുസ്്ലിം ലീഗ് കൗണ്‍സില്‍ ക്യാമ്പില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
