പുല്‍പ്പള്ളി: 760 ഗ്രാം കഞ്ചാവുമായി ബത്തേരി പുത്തൻകുന്ന് മുക്കത്ത് വീട്ടിൽ അമൽ(26) ആണ് പിടിയിലായത്. 20.11.2023 തീയതി രാത്രിയിൽ പെരിക്കല്ലൂര്‍, കൊളവള്ളി തീരദേശ റോഡിനു സമീപം വെച്ചാണ് പുൽപ്പള്ളി പോലീസ് ഇയാളെ പിടികൂടുന്നത്. അമലിന്റെ കൈയിലുണ്ടായിരുന്ന കവർ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് അടങ്ങിയ പൊതി കണ്ടെടുക്കുന്നത്. പുല്‍പ്പള്ളി എസ്.ഐ സി.ആർ. മനോജ്, സിവില്‍ പോലീസ് ഓഫീസർമാരായ ദിനേശ്, രമേശ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
കഞ്ചാവുമായി യുവാവ് പിടിയില്‍
