പിന്‍വാതില്‍ നിയമനം ശക്തമായി പ്രതിരോധിക്കും: യു.ഡി.എഫ്

കുഞ്ഞോം: കുഞ്ഞോം പൈതൃക മ്യൂസിയത്തില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ താത്ക്കാലിക തസ്തികയില്‍ യാതൊരു നടപടിക്രമവും പാലിക്കാതെ പ്രാദേശിക സി.പി.എം നേതാവിന്റ ഭാര്യയെ പിന്‍വാതില്‍ വഴി നിയമിക്കാന്‍ ശ്രമിച്ച പഞ്ചായത്ത് സി ഡി.എസ് ചെയര്‍മാന്റെ നടപടി അംഗീകരിക്കില്ലെന്നും ഇനിയും ഇവരെ തന്നെയാണ് നിയമിക്കുന്നതങ്കില്‍ ശക്തമായി പ്രതിരോധിക്കുമെന്നും യു.ഡി.എഫ് പാര്‍ലിമെന്ററി പാര്‍ട്ടിയോഗം മുന്നറിയിപ്പ് നല്‍കി. സി ഡി.എസിന്റെ ചാര്‍ജ് വഹിക്കുന്ന ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചയര്‍മാനോ മെമ്പര്‍ സെക്രട്ടറി യോ അറിയാതെ നടത്തിയ നിയമന നീക്കത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച സി.ഡി.എസ് ചെയര്‍ പേഴ്‌സന്‍ സ്ഥാനമൊഴിയണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ കുസുമം ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ആമിന സത്താര്‍ പ്രീതാ രാമന്‍ കെ.എ.മൈമൂന
സിനി തോമസ്ഏലിയാമ്മ എന്നിവര്‍ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *