ഗോത്രതാളം: യാത്ര സംഘടിപ്പിച്ചു

വെള്ളമുണ്ട: കാരന്തൂർ മർകസ് ആർട്സ് കോളേജ് ബിരുദ വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഗോത്രതാളം’ വയനാട് യാത്രയുടെ ഭാഗമായുള്ള ഗോത്ര സഹവാസ സംഗമം മംഗലശ്ശേരി മല ഗവ.എൽ.പി സ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗം ഷൈജി ഷിബു അധ്യക്ഷത വഹിച്ചു.
എച്ച്. എം ഷീനു ജോസ്,എം. കെ ചന്തു, കെ.യാസീൻ മാസ്റ്റർ, സൽവ ടീച്ചർ, അഫ്ഹം . കെ തുടങ്ങിയവർ സംസാരിച്ചു.

സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും യാത്ര സംഘം സൗജന്യമായി പഠന സാമഗ്രികൾ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *