നടവയൽ കോൺഗ്രസ് കമ്മിറ്റി കഞ്ഞിവയ്പ് സമരം നടത്തി

നടവയൽ: ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടവയൽ മാവേലി സ്റ്റോറിനു മുന്നിൽ നടത്തിയ പട്ടിണി കഞ്ഞി വയ്പ് ധർണ ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ടൗൺ കോൺഗ്രസ് പ്രസിഡന്റ് വിൻസന്റ് ചേര വേലിൽ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി എക്സിക്യുട്ടീവ് അംഗം കെ.എൽ പൗലോസ് മുഖ്യപ്രഭാഷണം നടത്തി. എ.ഐ.സി.സി അംഗം പി.കെ ജയലക്ഷ്മി കഞ്ഞി വയ്പ് സമരത്തിന് തീ പകർന്നു. കെ.പി.സി.സി അംഗം അഡ്വ. എൻ.കെ വർഗീസ്, മണ്ഡലം പ്രസിഡന്റുമാരായ കെ.ജി ബാബു, ബെന്നി അരിഞ്ചേർമല, സെക്രട്ടറി സജി ഇരട്ടമുണ്ട, തങ്കച്ചൻ മുണ്ടത്താനം, സിറാജ് തെലയിയമ്പം, ബ്ലോക്ക് ഭാരവാഹികളായ ഷാന്റി ചേനപ്പാടി, ബേബി തുരുത്തിയിൽ, റസാക്ക് ചക്കര, ബ്ലോക്ക് മെംബർ അന്നക്കുട്ടി ജോസ്, ചെയർപഴ്സൻ ഷീമ മാനുവൽ, മെംബർമാരായ വാസു അമ്മാനി, സന്ധ്യ ലിഷു, മേഴ്സി സാബു, മിൽക്ക് സൊസൈറ്റി പ്രസിഡന്റ് റോസിലി ടോമി, മഹിള കോൺഗ്രസ് നേതാക്കളായ സിബി സാബു, ബിന്ദു സജീവൻ, ജോസ് വെമ്പിള്ളി, ജോണി പാലത്തുംപറമ്പിൽ, സാബു നീർവാരം, ഉമ്മച്ചൻ നീർവാരം, ഇ.പി വർഗീസ്, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ റെനീഷ് പൂതാടി, ജിനു ശശി, ഐ.യു തോമസ്, കെ.കെ ഹംസ, ജോസഫ് ചേരവേലിൽ, സ്റ്റാൻലി തെ നങ്കാല, ബാബു വെണ്ണായിപ്പിള്ളിൽ, തങ്കച്ചൻ കളത്തി പറമ്പിൽ, തങ്കച്ചൻ പറമ്പിൽ, ജോമോൻ ഇരട്ടമുണ്ട, തോമസ് വാഴപ്പള്ളി, ജീൻസി സ്റ്റാൻലി, ലില്ലി തങ്കച്ചൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *