നായാട്ട് സംഘം വന പാലകരെ ആക്രമിച്ചു

പേരിയ: ചന്ദനത്തോട് ഭാഗത്ത്‌ നിന്നും പുള്ളിമാനിനെ വെടിവച്ചു കൊന്ന് കാറിൽ കടത്തി കൊണ്ട് പോകുകയാ യിരുന്ന സംഘത്തെ തടഞ്ഞ വരയാൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്ററ് ഓഫീസറുടെ നേതൃത്യത്തിലുള്ള വനപാലകരെ നായാട്ട് സംഘം ആക്രമിച്ചു. ജീവക്കാരായ വിപിൻ കെ വി.സുനിൽ കുമാർ എന്നിവരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടന്ന പരിശോധനയിൽ പുള്ളി മാനിന്റെ ജഡം കണ്ടെത്തുകയും വന്യ മൃഗ സംരക്ഷണ നിയമപ്രകാരം കേസ് എടുത്ത് അന്വേഷണം നടത്തി വരുന്നുണ്ട്. വധ ശ്രമത്തിന് തലപ്പുഴ പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തുന്നുണ്ട്. പ്രതികളെയും കടത്താൻ ഉപയോഗിച്ച വാഹനത്തെ യും തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടുമെന്നും പേര്യ റേഞ്ച് ഓഫീസർ കെ ഹാഷിഫ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *