വയനാട് റവന്യൂ ജില്ല സ്കൂൾ കലോത്സവം; വിളംബര റാലി ഇന്ന്

സുൽത്താൻ ബത്തേരി സർവജന വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നവംബർ 27 മുതൽ 30 വരെ നടക്കുന്ന വയനാട് റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന്റെ പ്രചരണാർത്ഥം ഇന്ന് (24/11/23, വെള്ളി) ബത്തേരിയിൽ വിളംബര റാലി നടക്കും. വൈകിട്ട് 3.30 ന് അസംപ്ഷൻ സ്കൂളിൽ നിന്നും ആരംഭിക്കുന്ന റാലി സർവ്വജന സ്കൂളിൽ സമാപിക്കും. സർവ്വജന സ്കൂൾ, സെൻറ് ജോസഫ് സ്കൂൾ, ഡയറ്റ് ബത്തേരി, അസംപ്ഷൻ സ്കൂൾ, മാർബസേലിയോസ് കോളേജ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും അധ്യാപകരും റാലിയിൽ അണിനിരക്കും. കൂടാതെ ജനപ്രതിനിധികൾ, സംഘാടകസമിതി അംഗങ്ങൾ, മാധ്യമ പ്രവർത്തകർ, സുൽത്താൻബത്തേരി വികസനം വാട്സ് ആപ്പ് കൂട്ടായ്മയിലെ അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, നാട്ടുകാർ എന്നിവരും റാലിയുടെ ഭാഗമായി ഉണ്ടാകും. വനിതകളുടെ കൈകൊട്ടിക്കളി, ശിങ്കാരിമേളം, നാസിക് ഡോൾ, ഫ്ലാഷ് മോബ് എന്നിവ റാലിയുടെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.

പങ്കെടുക്കാൻ ആഗ്രഹിക്കുന്ന മുഴുവൻ ആളുകളും കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *