ദമ്പതികൾ വെന്തുമരിച്ച സംഭവം : സഹായധനം നൽകണം: ടി നാസർ

തരുവണ: പാലിയാണ കോളനിയിൽ കഴിഞ്ഞ ദിവസം കുടിലിനു തീപിടിച്ച് വെന്ത് മരിച്ച വെള്ളൻ,തേയി ഗോത്രവർഗ്ഗ ദമ്പതികളുടെ ആശ്രിതർക്ക് സർക്കാർ മതിയായ സഹായധനം നൽകണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സമിതിയംഗം ടി നാസർ.

മരിച്ച ദമ്പതികളുടെ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്.ഡി.റ്റി.യു വയനാട് ജില്ലാ പ്രസിഡന്റ് വി കെ മുഹമ്മദലി,എസ്.ഡി.പി. ഐ ജില്ലാ കമ്മിറ്റിയംഗം വി സുലൈമാൻ, മാനന്തവാടി മണ്ഡലം ജോയിന്റ് സെക്രട്ടറി പി കെ ഫൈസൽ, വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് പി മുനീർ, പി അൻഷിഫ് തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *