മാനന്തവാടി : പഴശ്ശി ഗ്രന്ഥാലയത്തിൽ തുടർന്ന് കൊണ്ടിരിക്കുന്ന താള് പുസ്തകചർച്ചയുടെ എട്ടാമത് പുസ്തകം ചർച്ച ചെയ്തു. ഷീലാ ടോമിയുടെ ആ നദിയോട് പേര് ചോദിക്കരുത് എന്ന പുസ്തകം എഴുത്തുകാരിയും അധ്യാപികയുമായ ആലീസ് ജോസ് അവതരിപ്പിച്ചു. ഗ്രന്ഥകാരി ഷീല ടോമി മുഖ്യ അതിഥി ആയിരുന്നു. ഗ്രന്ഥാലയം എക്സികുട്ടീവ് അംഗം സ്വപ്ന രാജേഷ് അധ്യക്ഷത വഹിച്ചു. നീതു വിൻസെന്റ് ആമുഖം പറഞ്ഞു. ഗ്രന്ഥാലയം പ്രസിഡണ്ട് വിനോദ് കുമാർ എസ് ജെ ഷീലാ ടോമിക്ക് ഉപഹാരം സമർപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ പി.കെ രാമ നാരായണൻ , ഹുസൈൻ Pv, അരുണിമ PC , വിനോദ് തോട്ടത്തിൽ, പ്രജിത സി, എം.ഗംഗാധരൻ മാഷ് , തോമസ് സേവ്യർ തുടങ്ങിയവർ സംസാരിച്ചു. വായനക്കാരുടെ ചോദ്യങ്ങൾക്ക് ഷീല ടോമി മറുപടി പറഞ്ഞു.
താള് പുസ്തക ചർച്ച സംഘടിപ്പിച്ചു
