സ്കൂള്‍ ഗെയിംസ് കരാട്ടെ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു

പള്ളിക്കുന്ന്: വയനാട് ജില്ലാ സ്കൂള്‍ ഗെയിംസിന്റെ ഭാഗമായുള്ള കരാട്ടെ ചാമ്പ്യന്‍ഷിപ്പ് പള്ളിക്കുന്ന് ലൂര്‍ദ് മാതാ പാരിഷ് ഹാളില്‍ റവന്യൂ ഡിസ്ട്രിക്ട് സ്പോര്‍ട്സ് ആൻഡ് ഗെയിംസ് അസോസിയേഷന്‍ സെക്രട്ടറി സനില്‍ ഫ്രാന്‍സിസിന്റെ അധ്യക്ഷതയില്‍ വയനാട് ഡിസ്ട്രിക്ട് കരാട്ടെ ഡോ അസോസിയേഷന്‍ പ്രസിഡണ്ട് റെന്‍ഷി ഷിബു കുറുമ്പേമഠം ഉദ്ഘാടനം ചെയ്തു. ബൗട്ട് ഉദ്ഘാടനം അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ക്യോഷി പി.വി സുരേഷ് നിര്‍വ്വഹിച്ചു. ആശംസകള്‍ അര്‍പ്പിച്ച് വൈസ് പ്രസിഡണ്ടുമാരായ റെന്‍ഷി ചന്ദ്രന്‍ പി.ആര്‍,റെന്‍ഷി രൂപേഷ് പണിക്കര്‍,സ്പോര്‍ട്സ് കൗണ്‍സില്‍ നോമിനി റെന്‍ഷി ഷിജു മാത്യു, ട്രഷറര്‍ റെന്‍ഷി സജി.പി.പി എന്നിവര്‍ സംസാരിച്ചു.മാനന്തവാടി സബ്ബ് ജില്ലാ സ്പോര്‍ട്സ് ആൻഡ് ഗെയിംസ് അസോസിയേഷന്‍ സെക്രട്ടറി എം.ജി സുനില്‍ സ്വാഗതവും വിനോദ് ജസ്റ്റിന്‍ നന്ദിയും അര്‍പ്പിച്ചു.ഏറ്റവും കൂടുതല്‍ പോയന്റുകള്‍ കരസ്ഥമാക്കി സുല്‍ത്താന്‍ ബത്തേരി സബ്ബ് ജില്ലാ ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം മാനന്തവാടി സബ്ബ് ജില്ലയും മൂന്നാം സ്ഥാനം വൈത്തിരി സബ്ബ് ജില്ലയും കരസ്ഥമാക്കി. സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകൃത വയനാട് ഡിസ്ട്രിക്ട് കരാട്ടെ ഡോ അസോസിയേഷന്റെ നിയന്ത്രണത്തില്‍ നടന്ന മത്സര വിജയികള്‍ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും.

 

Leave a Reply

Your email address will not be published. Required fields are marked *