പുല്‍പ്പള്ളി: പഴശ്ശി ദിനാചരണത്തോടനുബന്ധിച്ച് ജയ് ഹിന്ദ് ലൈബ്രറി ആര്‍ട്സ് ആൻ്റ് സ്പോര്‍ട്സ് ക്ലബ്ബ് അമ്പത്താറ് സൈക്കിള്‍ റാലി നടത്തി. ലൈബ്രറിയില്‍ നിന്നും കേരള വര്‍മ്മ പഴശ്ശിരാജാവ് മരിച്ചുവീണ മാവിലാം തോട് വരെ 30 തോളം സൈക്കിളുകളിലായി വിദ്യാര്‍ത്ഥികളും നാട്ടുകാരും സൈക്കിളില്‍ സഞ്ചരിച്ച് പുഷ്പാര്‍പ്പണം നടത്തി. സൈക്കിള്‍ റാലിക്ക് മാത്യു കെ.ജി, മനോജ് ജോണ്‍, ജെസില്‍ സെബാസ്റ്റ്യന്‍, ഷിജി യേശുദാസ്, റോയി, സൂരജ് ജെയിംസ്, തുടങ്ങിയവര്‍ നേതൃത്വം നല്കി
പഴശ്ശി ദിനാചരണത്തോടനുബന്ധിച്ച് സൈക്കിൾ റാലി നടത്തി
