മെഡിക്കല്‍ എന്‍ട്രന്‍സ്: ഷീന്‍ ഇന്റര്‍നാഷണല്‍ 100 പേര്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നു.

കല്‍പ്പറ്റ: വെള്ളമുണ്ട ആസ്ഥാനമായി വിദ്യാഭ്യാസ-തൊഴില്‍ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഷീന്‍ ഇന്റര്‍നാഷണല്‍ 100 വിദ്യാര്‍ഥികള്‍ക്ക് സൗജന്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷാപരിശീലനം നല്‍കുന്നു. വയനാട്, നീലഗിരി, കൂര്‍ഗ്, മംഗളൂരു, കോഴിക്കോട്, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഡിസംബര്‍, ജനുവരി മാസങ്ങളില്‍ നടത്തുന്ന നീറ്റ് മോഡല്‍ കം സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍നിന്നു തെരഞ്ഞെടുക്കുന്നവര്‍ക്കാണ് കോഴിക്കോട് കേന്ദ്രത്തില്‍ ഒരു വര്‍ഷത്തെ സൗജന്യ പരിശീലനം. പ്ലസ് ടു(ബയോളജി)വിദ്യാര്‍ഥികള്‍ക്കാണ് അവസരം. ഭക്ഷണ, താമസച്ചെലവ് വിദ്യാര്‍ഥികള്‍ വഹിക്കണം. പരിശീലനത്തിനു വിദഗ്ധര്‍ നേതൃത്വം നല്‍കും. താത്പര്യമുള്ളവര്‍ സ്‌കൂള്‍ മുഖേനയോ www.sheenintl.com എന്ന വെബ്‌സൈറ്റ് വഴിയോ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യണം. വിശദവിവരത്തിന് 892124190, 8431515870 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് ഷീന്‍ ഭാരവാഹികളായ മുഹമ്മദ് റാഫി, മുഹമ്മദ് റോഷന്‍, മുഹമ്മദ് ഹാഫിസ്, അലി ഷാന്‍ എന്നിവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *