Headlines

സ്‌പോര്‍ട്‌സ് ഫോര്‍ സേഫ് ടൂറിസം’: ഫുഡ്‌ബോള്‍ മത്സരം നടത്തി

നല്ലൂർനാട് : ബാലാവകാശ വാരാചരണത്തിന്റെയും ലിംഗാധിഷ്ഠിത അതിക്രമങ്ങളില്ലാത്ത ലോകസൃഷ്ടിക്കായി സംഘടിപ്പിക്കുന്ന 16 ദിവസം നീണ്ടുനില്‍ക്കുന്ന കര്‍മ്മ പരിപാടികളുടെയും ഭാഗമായി ഇക്വിറ്റബിള്‍ ടൂറിസം ഓപ്ഷന്‍, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ജോയിന്റ് വോളന്ററി ആക്ഷന്‍ ഫോര്‍ ലീഗല്‍ ആള്‍ട്ടര്‍നേറ്റീവ് – ജ്വാല എന്നിവര്‍ സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്കായി ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു. മത്സരത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ ഗവ.ഹയര്‍ സെക്കണ്ടറി വിദ്യാലയവും, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പനങ്കണ്ടി ഗവ.ഹയര്‍ സെക്കണ്ടറി വിദ്യാലയവും ചാമ്പ്യന്മാരായി. വിവിധ വിദ്യാലയങ്ങളെ പ്രതിനിധീകരിച്ച് 90 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട 6 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ രത്‌നവല്ലി വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു. ടൂര്‍ണമെന്റ് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ.സിന്ധു സെബാസ്റ്റ്യന്‍ ടോസ് ചെയ്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി കെ.ജി.അജേഷ് അദ്ധ്യക്ഷനായിരുന്നു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ ജോസ് കെ ഇ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ കാര്‍ത്തിക അന്ന തോമസ് പ്രതിജ്ഞ ചൊല്ലികൊടുത്തു. ജ്വാല എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സി.കെ.ദിനേശന്‍, ഇകേ്വാഷന്‍സ് കോ-ഓര്‍ഡിനേറ്റര്‍ ദാവൂദ്.എ.സി, ലില്ലി തോമസ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *