മാനന്തവാടി: കാട് പിടിച്ച് കിടന്ന പാതയോരത്ത് ജനകീയ പങ്കാളിത്തത്തോടെ മലർവാടി തീർക്കാൻ ‘പൂപ്പാത’ പദ്ധതിയുമായി പഴശ്ശി നഗർ റസിഡൻസ് അസോസിയേഷൻ. മാനന്തവാടി -കല്ലോടി റോഡിൽ പഴശ്ശി നഗർ റസിഡൻസ് അസോസിയേഷൻ പരിധിയിൽ വരുന്ന കൊണിയൻ മുക്ക് മുതൽ പന്നിച്ചാൽ വരെയുള്ള ഭാഗത്താണ് റോഡിനിരുവശവും പൂച്ചെടികൾ നട്ട് പരിപാലിക്കുക. ആദ്യപടിയായി പൊതുമരാമത്ത് വകുപ്പിൽ നിവേദനം നൽകി പാതയോരത്തെ കാട് വെട്ടിച്ചു. റോഡരികിലെ മാലിന്യങ്ങൾ നീക്കിയ ശേഷമാണ് ചടികൾ നടുന്നത്. പഴശ്ശി നഗറിൽ നടന്ന ചടങ്ങിൽ സംസ്ഥാന ജൈവവൈവിധ്യ അവാർഡ് ജേതാവ് പി.ജെ. മാനുവൽ പൂച്ചെടി നട്ട് ഉദ്ഘാടനം നിർവഹിച്ചു. റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് പി. വാണിദാസ് അധ്യക്ഷത വഹിച്ചു. എടവക പഞ്ചായത്ത് പ്രസിഡൻ്റ് എച്ച്.ബി. പ്രദീപ്, പഞ്ചായത്ത് അംഗങ്ങളായ സി.സി. സുജാത, ഗിരിജ സുധാകരൻ, റസിഡൻ്റ് അസോസിയേഷൻ സെക്രട്ടറി എം.കെ. അനിൽകുമാർ, ട്രഷറർ കെ.എം. രാജു, പി.ആർ.ഒ. കെ.എം ഷിനോജ്, വൈസ് പ്രസിഡൻ്റ് കെ.പി. സീനത്ത്, എം.കെ. ശ്രീവത്സൻ, കെ.പി. യൂസഫ് എന്നിവർ പ്രസംഗിച്ചു.
പാതയോരത്ത് മലർവാടി തീർക്കാൻ പൂപ്പാതയുമായി പഴശ്ശി നഗർ
