തരിയോട് : 2024 -25 വർഷത്തെ തരിയോട് ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു. തരിയോട് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ജി.ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീജ ആന്റണി അധ്യക്ഷത വഹിച്ചു. വാർഷിക പദ്ധതികൾ വിവിധ വർക്കിംഗ് ഗ്രൂപ്പുകളിൽ ചർച്ച നടത്തി. സ്ഥിരം സമിതി അധ്യക്ഷൻമാരായ പുഷ്പ മനോജ്, രാധ പുലിക്കോട്, ഷമീം പാറക്കണ്ടി, വാർഡ് മെമ്പർമാരായ ഉണ്ണികൃഷ്ണൻ, ചന്ദ്രൻ മടത്തുവയൽ, സൂന നവീൻ, ബീന റോബിൻസൺ, വിജയൻ തോട്ടുങ്കൽ, വത്സല നളിനാക്ഷൻ, സിബിൾ എഡ്വേർഡ്, പഞ്ചായത്ത് സെക്രട്ടറി എം.ബി ലതിക തുടങ്ങിയവർ സംസാരിച്ചു.
#workiggroup #iprdwayanad
