എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശി പിടിയില്‍

കല്‍പറ്റ:  കാട്ടിക്കുളം ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെ 50 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് സ്വദേശി പിടിയിലായി. മൈസൂരില്‍ നിന്ന് വന്ന കര്‍ണാടക കെഎസ്ആര്‍ടിസി ബസ്സിലെ യാത്രക്കാരനായ കോഴിക്കോട് എരഞ്ഞിപ്പാലം കുളങ്ങരക്കണ്ടി ശ്രീജീഷ് .കെ (47) നെയാണ് മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് ചില്ലറ വില്പനയ്ക്കായി കൊണ്ടുപോവുകയായിരുന്നു എം.ഡി.എം.എ. സംഘത്തില്‍ പ്രിവന്റീവ്  ഓഫീസര്‍മാരായ ജോണി. കെ, ജിനോഷ് പി.ആര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സനുപ് കെ.എസ്, എക്‌സൈസ് െ്രെഡവര്‍ സജീവ് കെ.കെ എന്നിവരും പങ്കെടുത്തു. പ്രതിയും തൊണ്ടിമുതലുകളും അനന്തര നടപടിക്കായി മാനന്തവാടി എക്‌സൈസ് റെയിഞ്ച് ഓഫീസില്‍ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *