കോഴിക്കോട് ജില്ലയിലെ പൂഴിത്തോട് നിന്നും വയനാട് ജില്ലയിലെ പടിഞ്ഞാറെത്തറ വഴിയുള്ള ബദൽപാത യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ലോകസഭയിൽ ശൂന്യ വേളയിൽ ആവശ്യപ്പെട്ടു.
കോഴിക്കോട് ജില്ലയിലെ പൂഴിത്തോട് നിന്ന് തുടങ്ങി വയനാട് ജില്ലയിലെ പടിഞ്ഞാറെത്തറ വരെയുള്ള 27.225 km ദൈർഘ്യമുള്ള ബദൽ പാത യാഥാർത്ഥ്യമായാൽ മാനന്തവാടി, മൈസൂർ വഴി എളുപ്പത്തിൽ ബാംഗ്ലൂരിൽ എത്തിച്ചേരാൻ കഴിയും. എന്നാൽ ബദൽ പാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനാലും, സംസ്ഥാന സർക്കാർ ഈ പാതയ്ക്ക് വേണ്ടത്ര പരിഗണന നൽകാത്തതിനാലും, മഴക്കാലത്ത് മണ്ണിടിച്ചിലും, മറ്റും കാരണം താമരശ്ശേരി ചുരത്തിലും , കുറ്റ്യാടി ചുരത്തിലും ഉണ്ടാകുന്ന ഗതാഗത തടസ്സത്തിന് പരിഹാരമാകുകയും, വയനാട് ഭാഗത്തേക്കും, മൈസൂർ, ബാംഗ്ലൂർ ഭാഗത്തേക്ക് ബദൽ പാതയായി ഉപയോഗിക്കാമെന്നതിനാലും ബദൽ പാത യാഥാർത്ഥ്യമാക്കാൻ കേന്ദ്രസർക്കാർ അടിയന്തിരമായി ഇടപെടണമെന്നും ലോക് സഭയിൽ ശൂന്യ വേളയിൽ ആവശ്യപ്പെട്ടു.
