റേഡിയോ വിതരണം ചെയ്തു

മാനന്തവാടി: ജീവ കാരുണ്യ പ്രവര്‍ത്തകന്‍ ബഷീര്‍ കാരക്കുനിയുടെ 304 ആമത്തെ റേഡിയോ വിതരണം പാണ്ടിക്കടവ് പഴശ്ശിരാജ എയുപി സ്‌കൂളില്‍ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്റ്റിന്‍ ബേബി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.വി.എസ് മൂസ ചടങ്ങിന് അധ്യക്ഷത വഹിച്ചു. പഴശ്ശിരാജ സ്‌കൂളിലെ കുട്ടികള്‍ മറ്റുള്ളവര്‍ക്ക് വലിയൊരു മാതൃകയാണെന്നും അവരുടെ ശ്രദ്ധയും ചിട്ടയും ഇന്നത്തെ വിദ്യാര്‍ത്ഥി സമൂഹത്തിനു പുതിയൊരു ഉണര്‍വ് നല്‍കുന്നുണ്ടെന്നും യോഗം വിലയിരുത്തി. ഓള്‍ കേരള വിഡോ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സ്വപ്ന ആന്റണി ആശംസകള്‍ അര്‍പ്പിച്ചു. പ്രധാന അധ്യാപിക ബിന്ദു സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് അബ്ദുള്‍ സലാം നന്ദി അര്‍പ്പിച്ചു

 

 

 

Leave a Reply

Your email address will not be published. Required fields are marked *