മാനന്തവാടി : നാഷണല്‍ എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ‘സമൂഹം നയിക്കട്ടെ’ എന്ന സന്ദേശം കേരളത്തില്‍ പ്രചരിപ്പിക്കുന്നതിന് വേണ്ടി നടത്തിയ ഐ.ഇ.സി വാന്‍ ക്യാമ്പയിന്‍ സമാപിച്ചു. 2025-ല്‍ പുതിയ എച്ച്.ഐ.വി ബാധിതരായവര്‍ ആരുമില്ല എന്ന അവസ്ഥ സൃഷ്ടിക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്രചരണ പരിപാടി നടത്തിയത്. മാനന്തവാടി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മാനന്തവാടി മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ മാര്‍ഗരറ്റ് തോമസ് പ്രതിജ്ഞ്ഞ ചൊല്ലിക്കൊടുത്തു. കല്‍പ്പറ്റയില്‍ നിന്നും ആരംഭിച്ച എയ്ഡ്‌സ് പ്രതിരോധ പ്രചരണ സന്ദേശ പരിപാടി പുല്‍പ്പള്ളി, പനമരം, മാനന്തവാടി ടൗണുകളില്‍ പര്യടനം നടത്തി. ജനപ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി നടത്തിയ ബോധവല്‍ക്കരണ ക്ലാസ്സുകളും പുല്‍പ്പള്ളി എസ്.എന്‍.ഡി.പി കോളജ്, പനമരം നഴ്‌സിംഗ് കോളജ്, ബത്തേരി ഡോണ്‍ ബോസ്‌കോ കോളജ് വിദ്യാര്‍ത്ഥികള്‍ നടത്തിയ ബോധവല്‍ക്കരണ കലാപരിപാടികളും പ്രചരണ പരിപാടികള്‍ക്ക് മികവേകി. റെഡ്‌ക്രോസ് ജില്ലാ ചെയര്‍മാനും ഐ.ആര്‍.സി.എസ് സുരക്ഷാ പ്രോജക്ട് ഡയറക്ടറുമായ അഡ്വ. ജോര്‍ജ് വാത്തു പറമ്പില്‍, ഇ.എം ത്രേസ്യ, കെ.എസ്. തേജസ്, അഞ്ചു തോമസ്, സുമ എഎ, ലീന ദേവസ്യ, കെ കവിത, ആര്‍ ലളിത തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വാന്‍ ക്യാമ്പയിന്‍ സമാപിച്ചു
