വന്യജീവി ആക്രമണങ്ങൾ തുടരുമ്പോഴും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപടികൾ സ്വീകരിക്കുന്നില്ല; എന്‍.ഡി അപ്പച്ചന്‍

കല്‍പറ്റ: വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ മനുഷ്യജീവനുകള്‍ നഷ്ടമാവുമ്പോഴും കാര്യമായ ഒരു നടപടികളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്ന് ഡി.സി.സി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍ പറഞ്ഞു. കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട വാകേരി കൂടല്ലൂരിലെത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ശത്രുതാമനോഭാവത്തോടെയാണ് ജില്ലയിലെ ജനങ്ങളെയും കര്‍ഷകരെയും സര്‍ക്കാര്‍ നോക്കികാണുന്നത്. വയനാടിനോടുള്ള അവഗണന തുടര്‍ന്നാല്‍ ഇനിയും കൈയ്യും കെട്ടി നോക്കി നിൽക്കാനാവില്ല. അതിശക്തമായ പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കും. എത്രയും വേഗം വനാതിര്‍ത്തി ഗ്രാമങ്ങളില്‍ വന്യമൃഗങ്ങളിറങ്ങാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *