മീനങ്ങാടി: വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് യൂണിറ്റ് ഉണര്‍വ് ഏകദിന കാമ്പയിനിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ യൂത്ത് ഐക്കണ്‍ അവാര്‍ഡ് ആരോഗ്യ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഇബ്‌നു ബാസിനു ലഭിച്ചു. ആരോഗ്യ, വ്യാപാര മേഖലകളിലെ വ്യത്യസ്തങ്ങളായ സേവന പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. മൂന്നാനക്കുഴി വാളവയല്‍ ശാന്തിധാരയില്‍ നടത്തിയ ചടങ്ങില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ്് പ്രസിഡന്റ് ഡോ.തോമസ് മാത്യു പുരസ്‌കാര സമര്‍പ്പണം നടത്തി. സമിതി ജില്ലാ പ്രസിഡന്റ് കെ.കെ. വാസുദേവന്‍, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് സംഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഇബ്‌നു ബാസിന് യൂത്ത് ഐക്കണ്‍ അവാര്‍ഡ്
