Headlines

അദാലത്ത് സംഘടിപ്പിച്ചു

ബത്തേരി : കേരള സാമൂഹ്യ സുരക്ഷാ മിഷന്റെയേയും സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ യു.ഡി.ഐ.ഡി കാര്‍ഡിനു അപേക്ഷിച്ചിട്ട് ഇതുവരെയും ലഭിക്കാത്ത അപേക്ഷകര്‍ക്കായി യു.ഡി.ഐ.ഡി
പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന അദാലത്ത് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി സുധി ഉദ്ഘാടനം ചെയ്തു.
അദാലത്തില്‍ പങ്കെടുത്ത അപേക്ഷകരായ നെന്മേനി,നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തുകളിലെ മുഴുവന്‍ പരാതികളും തീര്‍പ്പാക്കി. അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെയാണ് അദാലത്ത് സംഘടിപ്പിച്ചത്.

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്മാരായ ലത ശശി, അനീഷ് ബി നായര്‍, എടക്കല്‍ മോഹനന്‍, ബി.ഡി.ഒ എ.എം ബിജേഷ്, സി.ഡി.പി. ഒ രമണി കാളങ്ങാടന്‍, സൂപ്പര്‍ വൈസര്‍ ലുമ ബായ്, സുല്‍ത്താന്‍ ബത്തേരി വയോമിത്രം കോര്‍ഡിനേറ്റര്‍ നിമ്മി വി ജോയി, എസ്.ഐ.ഡി. ജില്ലാ കോര്‍ഡിനേറ്റര്‍ എബിന്‍ ജോസഫ്, കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സിനോജ് പി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *