തളിപ്പുഴ – ചിപ്പിലിത്തോട് മരുതിലാവ് റോഡ് ഉടൻ യാഥാർത്ഥ്യമാക്കണം: ആം ആദ്മി പാർട്ടി.

ചുണ്ടേൽ: ചുരം ഗതാഗത തടസ്സങ്ങൾ ലഘൂകരിക്കാൻ തളിപ്പുഴ – ചിപ്പിലിതോട് മരുത്തിലാവ് റോഡ് യാഥാർഥ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആം ആദ്മി പാർട്ടി വൈത്തിരി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

ചുരം ഗതാഗത കുരുക്ക് കാരണം വളരെയധികം പ്രയാസപ്പെടുന്ന ഒരു ജില്ലയാണ് വയനാട്. ബദൽ പാതകൾ ഇല്ലാത്തതിനാൽ ഒറ്റപ്പെടുന്ന സാഹചര്യമാണ് പല സമയങ്ങളിലും സംഭവിക്കുന്നത്. വർഷങ്ങൾക്ക് ശേഷം യാഥാർത്ഥ്യമാകുന്ന ബദൽ പാതകൾക്കാണ് സർക്കാർ മുൻതൂക്കം നൽകുന്നത്, അത്രയും നാൾ ഇനിയും പ്രയാസങ്ങൾ സഹിക്കേണ്ടി വരിക എന്നതിനുപരി യാത്രാ ക്ലേശം പരിഹരിക്കാൻ പെട്ടെന്ന് സാധ്യമാകുന്ന തളിപ്പുഴ – ചിപ്പിലിത്തോട് മറുതിലാവ് ബദൽ പാത ഉടൻ യാഥാർഥ്യമാക്കുകയും കൂടെ മറ്റു പദ്ധതികൾ വേഗത്തിൽ യാഥാർഥ്യമാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.

ചുണ്ടേൽ വ്യാപാര ഭവനിൽ വെച്ച് ചേർന്ന യോഗം ജില്ല സെക്രട്ടറി ഡോ സുരേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് അഷ്റഫ് പൂലാടൻ അധ്യക്ഷനായി. മണ്ഡലം പ്രസിഡൻ്റ് അഗസ്റ്റിൻ റോയ്, സെക്രട്ടറി കൃഷ്ണൻകുട്ടി, റഫീക്ക് കമ്പളക്കാട് , ദേവദാസ് പുന്നത്ത് എന്നിവർ സംസാരിച്ചു. തിരൂരങ്ങാടി മണ്ഡലം പ്രസിഡൻ്റ് ഹംസ കോയ മുഖ്യ അതിഥിയായി യോഗത്തിൽ പങ്കെടുത്തു.
യോഗത്തിൽ വൈത്തിരി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ ആയി ജോഷി ഇ.ജെ (വൈ.പ്രസിഡൻ്റ്) ജൂഡി ഫ്രാൻസിസ് (സെക്രട്ടറി), കുര്യൻ കെ.വി (ജോ.സെക്രട്ടറി) ദേവസ്സി എം.പി (ട്രഷറർ) ആൽബർട്ട് എ.സി (മണ്ഡലം കൗൺസിലർ) എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *