യ്തു. ഭൂരഹിത ആദിവാസികളെ ഭൂമിയുടെ ഉടമസ്ഥരാക്കുകയെന്ന വ്യാജേന വിതരണം ചെയ്യുന്ന തുണ്ടുകടലാസിനെ പട്ടയം എന്നു വിളിക്കുകയും സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്യുന്ന സര്‍ക്കാര്‍ പട്ടികവര്‍ഗക്കാരെ വഞ്ചിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു. 2011ല്‍ പട്ടയം അനുവദിച്ച 722 കുടുംബങ്ങള്‍ക്ക് ഇതുവരെ ഭൂമി അളന്നുതിരിച്ചുനല്‍കിയിട്ടില്ലെന്ന് കുറ്റപ്പെടുത്തി. ഒണ്ടന്‍ പണിയന്‍ അധ്യക്ഷത വഹിച്ചു. എം.കെ.ഷിബു, കെ.ജി മനോഹരന്‍, ഉണ്ണികൃഷ്ണന്‍ ചീരാല്‍ എന്നിവര്‍ പ്രസംഗിച്ചു.
