കര്‍ഷക കോണ്‍ഗ്രസ് മേപ്പാടി കൃഷിഭവന്‍ മാര്‍ച്ചും ധര്‍ണയും നടത്തി

മേപ്പാടി: കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൃഷിഭവന്‍ മാര്‍ച്ചും ധര്‍ണയും നടത്തി. കര്‍ഷക ക്ഷേമ പദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കുക, ക്ഷീര കര്‍ഷകര്‍ക്കു നല്‍കിയിരുന്ന സബ്‌സിഡികള്‍ പുനഃസ്ഥാപിക്കുക, മൂടക്കൊല്ലി കൂടല്ലൂരില്‍ കടുവ ആക്രമണത്തില്‍ മരിച്ച കര്‍ഷകന്‍ പ്രജീഷിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബത്തിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോണ്‍ മാതാ അധ്യക്ഷത വഹിച്ചു. ബി. സുരേഷ്ബാബു, ഗോകുല്‍ദാസ് കോട്ടയില്‍, ഒ.വി. റോയി, എ. രാംകുമാര്‍, സി.എ. അരുണ്‍ദേവ്, കെ.ജെ. ജോണ്‍, ബെന്നി വട്ടപ്പറമ്പില്‍, പി.എം. സെയ്തലവി, എന്‍.കെ. സുകുമാരന്‍, പി.എം. ഷംസുദ്ദീന്‍, എ. റഷീദ്, ടി.എ. മുഹമ്മദ്, എന്‍. മജീദ്, വിഷ്ണു മേപ്പാടി, സക്കറിയാസ് വയനാട്, നോറിസ് എരുമകൊല്ലി, ഇ.യു. പോള്‍, സ്റ്റീഫന്‍ മേപ്പാടി, പൗലു കോട്ടനാട്, പിന്റോയി, ബെന്നി തേന്‍പള്ളി, സുരേഷ്ബാബു കോട്ടനാട് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *