വെള്ളമുണ്ടയിൽ ടീൻസ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

വെള്ളമുണ്ട: കൗമാരക്കാരുടെ ക്ഷേമവും അഭിവൃദ്ധിയും ലക്ഷ്യമാക്കിയുള്ള ടീൻസ് ക്ലബ്ബ് പ്രവർത്തനത്തിന്റെ ഉദ്ഘാടനം വെള്ളമുണ്ട ഗവ.മോഡൽ ഹയർസെക്കന്ററി സ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.
എച്ച്‌. എം മഹേഷ്‌ ടി അധ്യക്ഷത വഹിച്ചു.നോഡൽ ഓഫീസർ ഉഷ കെ. എൻ, വി. കെ പ്രസാദ്,ടി മിസ് വറലി, നാസർ.പി തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ ബാലിക ദിനത്തിൽ നടത്തിയ ചിത്രരചന മത്സര വിജയികളെ അനുമോദിച്ചു.

കൗമാര പ്രായത്തിൽ നല്ല കൂട്ടുകെട്ടുകൾ സൃഷ്ടിക്കുക, പഠനത്തോടൊപ്പം കുട്ടികളുടെ സ്കിൽ ഡവലപ്മെൻ്റ്, വ്യക്തിത്വ വികസനം, നാട്ടറിവ്, കരിയർ ഗൈഡൻസ്, സ്വയം പ്രതിരോധം, സാമൂഹ്യ ക്ഷേമ അവബോധം, ധാർമ്മികത തുടങ്ങിയ വിവധ മേഖലകളിൽ സ്പർശിക്കുന്ന രൂപത്തിലായിരിക്കും ടീൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *